മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

0
2852

ജിദ്ദ: മാനത്ത് അമ്പിളിക്കല തെളിഞ്ഞു. ഒരു മാസത്തെ വ്രതാനുഷ്ടാനത്തിൻ്റെ പരിശുദ്ധിയിൽ വിശ്വാസി സമൂഹം നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും. റമദാൻ 29 ആയ ഇന്ന് മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

ഇതു സംബന്ധിച്ച് സഊദി സുപ്രീം കൗൺസിലിന്റെ പ്രസ്താവന ഉടൻ വരും. അകവും പുറവും ശുദ്ധിയാക്കി വിശ്വാസികൾ സർവ്വശക്തനായ നാഥനിലേക്ക് അടുത്തും പുണ്യകർമ്മങ്ങൾ ചെയ്തുമാണ് റമദാനിന്റെ പകലിരവുകളിൽ കഴിച്ചുകൂട്ടിയത്.

അതെ സമയം, ഒമാനിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ആയിരിക്കും ഈദുല്‍ ഫിത്വര്‍.

പകൽ പട്ടിണി കിടന്ന് നാഥനെ സ്മരിച്ചും രാത്രിയിൽ ദീർഘനമസ്കാരങ്ങളിൽ ഏർപ്പെട്ടും പരമാവധി പുണ്യം നേടി. നാളെ ആഘോഷത്തിന്റെ ദിവസമാണ്. നോമ്പിലൂടെ ലഭിച്ച വിശുദ്ധി ഇനിയുള്ള ജീവിതത്തിൽ തുടരുമെന്ന പ്രതിജ്ഞ കൂടിയാണ് വിശ്വാസിക്ക് പെരുന്നാൾ സമ്മാനിക്കുന്നത്.

ഒമാൻ ഈദ് അൽ ഫിത്തർ ദിനം പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിൽ ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച്ചയായിരിക്കുമെന്നു ഒമാന്‍ പ്രഖ്യാപിച്ചു. നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ആയിരിക്കും ഈദുല്‍ ഫിത്വര്‍.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക