മദീന പള്ളിയിൽ പോലിസ് ഉദ്യോഗസ്ഥനു നേരെ സ്ത്രീയുടെ ആക്രമണം; ജോലി ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ സ്ത്രീ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു

0
3109

മദിന: മദീനയിൽ പോലിസ് ഉദ്യോഗസ്ഥനു നേരെ സ്ത്രീയുടെ ആക്രമണം. ജോലി ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ സ്ത്രീ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ സുരക്ഷ ഉറപ്പാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ജോലി നിർവഹിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്. നിരോധിത ഭാഗത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുകയായിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥനോട് വാക്ക് തർക്കത്തിലേർപ്പെട്ട സ്ത്രീ ഉദ്യോഗസ്ഥനെ അക്രമിക്കുകയായിരുന്നു. ഉച്ചക്ക് 12.15നാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പോലീസ് അറിയിച്ചു.

https://x.com/hamd34_4/status/1905825911108190409