കുടകിൽ ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ മലയാളി പിടിയിലായി. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കസ്റ്റഡിയിലായത്. ഗിരീഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ രാമരാജൻ അറിയിച്ചു.
ഏഴ് വർഷം മുമ്പ് വിവാഹിതരായ ഗിരീഷും മാഗിയും കൂലിപ്പണിക്കാരാണ്. ഇവർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബേഗൂരിലെ കരിയയുടെ വീട്ടിലേക്ക് താമസം മാറിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കുടക് പോലീസ് കേരള പോലീസിന്റെ സഹായം തേടിയിരുന്നു. ജില്ലാ പോലീസും പൊന്നംപേട്ട് പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിലായത്.