ലഹരി വിരുദ്ധ പരിപാടിക്ക് പിന്നാലെ പാനൂരിൽ സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ പരസ്യ ഭീഷണി

0
425

കണ്ണൂർ: പാനൂരിൽ സിപിഎം നേതാക്കൾക്ക് ലഹരി ക്വട്ടേഷൻ സംഘങ്ങളുടെ പരസ്യ ഭീഷണി.ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെകൊലവിളി നടത്തിയെന്ന് കാണിച്ച് സിപിഎം ചമ്പാട് ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി.

അരയാക്കൂലിലെ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയായിരുന്നു ഭീഷണി. മേഖലയിലെ നാല് പേരെ കഞ്ചാവുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു..വിവരം നൽകിയത് സിപിഎം നേതാക്കളാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. അതേസമയം, ഭീഷണിക്ക് പിന്നില്‍ പാർട്ടി തള്ളിപ്പറഞ്ഞ ക്വട്ടേഷൻ സംഘങ്ങളാണെന്ന് സിപിഎം പ്രതികരിച്ചു.