കണക്കുകൾ പുറത്ത് വിട്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: തൂക്കുകയര്‍ പ്രതീക്ഷിച്ച് വിദേശജയിലുകളില്‍ അമ്പതോളം ഇന്ത്യക്കാര്‍ കഴിയുന്നതായി കണക്ക്. ഇന്നലെ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്, വിദേശ രാജ്യങ്ങളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തടവുകാരുടെ വിശദമായ കണക്ക് പുറത്തുവിട്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിദേശ ജയിലുകളില്‍ വിചാരണ തടവുകാര്‍ ഉള്‍പ്പെടെ 10,152 ഇന്ത്യന്‍ തടവുകാരുണ്ട്. ഇതില്‍ അമ്പതോളം പേര്‍ വധശിക്ഷ കാത്തുകഴിയുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) 25 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. സഊദി അറേബ്യയില്‍ 11 ഇന്ത്യക്കാര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ യമനില്‍ മലയാളിയായ നഴ്‌സ് നിമിഷപ്രിയയും വധശിക്ഷ കാത്തുകഴിയുന്നു. എന്നാല്‍ അവരുടെ വധശിക്ഷ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യക്കാര്‍:
- യുഎഇ : 25
- സഊദി : 11
- മലേഷ്യ : 6
- കുവൈത്ത് : 3
- ഇന്തോനേഷ്യ: 1
- ഖത്തര്‍ : 1
- യുഎസ് : 1
- യമന്‍ : 1
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപ്പീലുകള്‍ സമര്‍പ്പിക്കല്‍, ദയാഹര്‍ജികള്‍ തുടങ്ങിയ നിയമപരമായ പരിഹാരങ്ങള്‍ തേടാന്‍ അവരെ സഹായിക്കുന്നത് ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാര്‍ വിവിധ സഹായങ്ങള്‍ നല്‍കിവരുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.
2024ല്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ വിദേശ രാജ്യങ്ങളില്‍ വധിക്കുകയോ വധശിക്ഷ നല്‍കുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ കുവൈത്തിലും മൂന്ന് പേര്‍ സഊദി അറേബ്യയിലും ഒരാള്‍ സിംബാബ്‌വെയിലുമാണ്. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളില്‍ നിന്നുള്ള അനൗപചാരിക വിവരങ്ങള്‍ അനുസരിച്ച് 2020 നും 2024 നും ഇടയില്‍ യുഎഇയില്‍ ഒരു ഇന്ത്യക്കാരനെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു. വിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് വ്യക്തിയുടെ സമ്മതം ആവശ്യമുള്ള കര്‍ശനമായ സ്വകാര്യതാ നിയമങ്ങള്‍ കാരണം ചില രാജ്യങ്ങളിലെ തടവുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നേടുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
വിദേശത്ത് ഒരു ഇന്ത്യന്‍ പൗരന്റെ അറസ്റ്റോ തടങ്കലോ സംബന്ധിച്ച് വിവരം ലഭിച്ചാല്‍, കോണ്‍സുലാര്‍ ആക്‌സസ് ഉറപ്പാക്കുന്നതിനും വ്യക്തിയുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും കേസിന്റെ വസ്തുതകള്‍ വിലയിരുത്തുന്നതിനും ഇന്ത്യന്‍ മിഷനുകള്‍ ഉടനടി ബന്ധപ്പെട്ട വിദേശ അധികാരികളുമായി ബന്ധപ്പെടുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
