‘മറ്റു കോൺ​ഗ്രസുകാരിൽനിന്ന് വ്യത്യസ്തൻ, നിലപാട് പ്രശംസനീയം’, തരൂരിനെ പുകഴ്ത്തി കെ.സുരേന്ദ്രൻ

0
559

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തരൂരിന്റെ ആത്മാർഥതയെ അഭിനന്ദിക്കുന്നതായും മറ്റു കോൺ​ഗ്രസുകാരിൽനിന്ന് താങ്കൾ വ്യത്യസ്ഥനാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു.

‘പ്രിയപ്പെട്ട ശശി തരൂർ ജി, ഞാൻ എപ്പോഴും നിങ്ങളുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. ആദ്യം താൻ അതിനെ എതിർക്കുന്നുവെന്ന് പ്രതികരിക്കുകയും ഇപ്പോൾ മോദിപ്ലോമസിയുടെ വിജയമാണ് റഷ്യ-യുക്രൈൻ വിഷയത്തിലിണ്ടായതെന്നും പറയുന്ന താങ്കളുടെ നിലപാട് പ്രശംസനീയമാണ്. മറ്റു കോൺ​ഗ്രസുകാരിൽനിന്ന് വ്യത്യസ്ഥനായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആ​ഗോള ഉയർച്ച നിങ്ങൾ കാണുന്നു’, സുരേന്ദ്രൻ എക്സ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം കോൺ​ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.