ജുബൈൽ: വ്യവസായ നഗരിയിലെ കലാ സാംസ്കാരിക കൂട്ടായ്മയായ ‘ജുബൈൽ സൗഹൃദ വേദി ’ ജുബൈലിൽ ഇഫ്ത്താർ കിറ്റുകൾ വിതരണം നടത്തി. മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത കിറ്റുകൾ ജുബൈലിലെ ലേബർ ക്യാമ്പുകളിലും മരുഭൂമിയിലെ ആട്ടിടയന്മാർക്കും സൗഹൃദ വേദി പ്രവർത്തകർ എത്തിച്ചു നൽകി.
വിതരണത്തിന് എ കെ എം നൗഷാദ് തിരുവനന്തപുരം, ഷംസുദ്ദീൻ പള്ളിയാളി, ഷരീഫ് ആലുവ, നൗഷാദ് കെ എസ് പുരം, ജമാൽ കോയപ്പള്ളി, സൂബൈർ ചാലിശ്ശേരീ, സലാം പഞ്ചാര, നാസർ മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
