ഭീഷണിപ്രസംഗം അൻവറിനെതിരെ പോലീസ് കേസെടുത്തു

0
1030

എടക്കര: സിപിഎം നേതാക്കളെ വീട്ടിൽകയറി തലയടിച്ച് പൊട്ടിക്കുമെന്ന പി.വി അൻവറിൻ്റെ ഭീഷണി പ്രസംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ നിലമ്പൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയ പരാതിയിലാണ് കേസ് ക്രമസമാധാനം തകർക്കാനുള്ള ശ്രമം ഉൾപ്പടെയുള്ള കുറ്റം ചുമത്തിയാണ് കേസ് റജിസ്‌റ്റർ ചെയ്‌തത്‌.

ചുങ്കത്തറയിൽ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ നടന്ന അവിശ്വാസം പാസയാതിനു ശേഷം യുഡിഎഫ് നടത്തിയ പൊതുയോഗത്തിലായിരുന്നു അൻവൻ ഭീഷണി പ്രസംഗം നടത്തിയത്. പ്രവർത്തകർക്ക് മദ്യവും മയക്കുമരുന്നും നൽകി തൻ്റെ നെഞ്ചത്തേക്ക് പറഞ്ഞ് വിട്ടാൽ ആ വിടുന്ന തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി.