താമരശ്ശേരി: ഷഹബാസിന്റെ മൃതദേഹം പാലോറക്കുന്നിലെ തറവാട്ട് വീട്ടിലേക്ക് കയറ്റിയപ്പോൾ അകത്തുനിന്ന് ഉമ്മ റംസീനയുടെ ചങ്കുപൊട്ടുന്ന കരച്ചിൽ കേൾക്കാമായിരുന്നു. സ്ത്രീകൾക്കും അയൽക്കാർക്കും ഷഹബാസിന്റെ സഹപാഠികൾക്കും മാത്രമായിരുന്നു വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. അൽപനേരം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം താമരശ്ശേരി ചുങ്കം പള്ളിയിൽ നിസ്കാരം നടത്തി. പിന്നീട് മൃതദേഹം കെടവൂർ മദ്രസയിലേക്ക് കൊണ്ടുപോയി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇവിടെ പൊതുദർശനത്തിന് വച്ച ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാൻ സഹപാഠികളും കൂട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് എത്തിയത്. അലമുറയിട്ട് കരഞ്ഞുകൊണ്ടാണ് സഹപാഠികൾ മൃതദേഹത്തിനരിലേക്ക് എത്തിയത്. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവർ കുഴങ്ങി. ഇതിനിടെ ഷഹബാസിന്റെ ഉപ്പ ഇക്ബാൽ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീണ്ടും മദ്രസയിലേക്ക് കൊണ്ടുവന്നു.
ഇതിന് ശേഷമാണ് ഷഹബാസിന്റെ മൃതദേഹം ഖബറടക്കിയത്.ഷഹബാസ് ഇനിയില്ല എന്നത് ഉറ്റവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഷഹബാസിന്റെ മൃതദേഹം കബറടക്കിയിട്ടും സുഹൃത്തുക്കളുടെ കണ്ണുനീർ തോർന്നിട്ടില്ല. ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ തുടങ്ങിയ പ്രശ്നം അവസാനിച്ചത് ഷഹബാസിന്റെ അന്ത്യയാത്രയിൽ.
ഷഹബാസിന്റെ ഉപ്പയെയും ഉമ്മയെയും സഹോദരങ്ങളെയും പി.സി മുക്കിലെ വാടകവീട്ടിൽനിന്ന് ഉച്ചയോടെയാണ് ചുങ്കം പാലോറക്കുന്ന് തറവാട്ടുവീട്ടിലേക്ക് എത്തിച്ചത്. സങ്കടക്കടലായ ചുങ്കത്തെ തറവാട്ടു വീട്ടിലേക്ക്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം 3.15ഓടെയാണ് ഷഹബാസിന്റെ ചേതനയറ്റ ശരീരം എത്തിച്ചത്. സ്ത്രീകൾക്കും അടുത്ത ബന്ധുക്കളെയും സന്ദർശനത്തിനുശേഷം 3.40ഓടെ മയ്യിത്ത് നമസ്കാരത്തിനായി ചുങ്കം ടൗൺ ജുമാമസ്ജിദിലേക്ക് പുറപ്പെട്ടു. 3.50ന് മയ്യിത്ത് നമസ്കാരത്തിനുശേഷം നാലു മണിയോടെ പൊതുദർശനത്തിനായി ചുങ്കം കെടവൂർ തൻവീറുൽ ഉലൂം മദ്റസയിൽ എത്തിച്ചു. ഷഹബാസിനെ അവസാന നോക്ക് കാണാനായി ആയിരക്കണക്കിന് പേർ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അരമണിക്കൂറോളം പൊതുദർശനത്തിനു വെച്ചശേഷം തൊട്ടടുത്ത കെടവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നജീബ് കാന്തപുരം, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ തുടങ്ങിയവരും ഷഹബാസിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
