മാസപിറവി ദൃശ്യമായി സഊദി അടക്കമുള്ള ഗൾഫിൽ രാജ്യങ്ങൾ റമദാൻ വ്രതം നാളെ മുതല്‍. എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇത്തവണ ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചായിരിക്കും റമദാൻ വ്രതം ആരംഭിക്കുക.
എല്ലാ രാജ്യങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് മാസപ്പിറവി നിരീക്ഷിക്കാനായി ഒരുക്കിയിരുന്നത്. യുഎഇ ഇത്തവണ ഡ്രോണുകളും മാസപ്പിറവി നിരീക്ഷിക്കാനായി ഉപയോഗിച്ചു.
ഇന്ന് (വെള്ളിയാഴ്ച) മഗ്‌രിബ് മുതൽ തന്നെ രാജ്യത്ത് വിശുദ്ധ റമദാൻ മാസം ആചരിച്ച് തുടങ്ങും. ഇതിൻ്റെ ഭാഗമായി ഇന്ന് ഇശാ നമസ്കാരാന്തരം പള്ളികളിൽ തറാവീഹ് നമസ്കാരവും നടത്തപ്പെടുന്നതാണ്.
കേരളത്തിൽ വ്രതാരംഭം ഞായറാഴ്ചയെന്ന് ഹിലാൽ കമ്മിറ്റി
കോഴിക്കോട്: കേരളത്തിൽ വ്രതാരംഭം ഞായറാഴ്ചയെന്ന് ഹിലാൽ കമ്മിറ്റി. കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി റമദാന്‍ 1 മാര്‍ച്ച് 02 ഞായറാഴ്ച്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി ഉണ്ണീന്‍കുട്ടി മൗലവി അറിയിച്ചു.
