കുടുംബ വഴക്ക്; ഭാര്യയെ കുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

0
923

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ കുത്തി പരുക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്ത് ഗൃഹനാഥൻ. ഭാര്യ ഫസീനയെ മഞ്ഞുമലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഹാരിസണെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഹാരിസ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചെന്നാണ് വിവരം. 

കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് വീടിനു മുന്നിൽ കിടന്ന ഹാരിസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. കുത്തേറ്റ ഫസീനയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മൂന്നു വർഷമായി മഞ്ഞുമ്മലിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഈ മാസം വീട് ഒഴിയാനിരിക്കെയാണ് സംഭവം. ദമ്പതികൾക്ക് 2 കുട്ടികളുണ്ട്.