സുഡാനിൽ  സൈനികവിമാനം തകര്‍ന്ന് നിരവധി മരണം

0
764

സുദാനില്‍ സൈനികവിമാനം തകര്‍ന്ന് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് മരിച്ചു. തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്ന് സൈന്യം അറിയിച്ചു. പത്തോളം പേരാണ മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. നിരവധി വീടുകള്‍ ഇതു മൂലം തകര്‍ന്നു. മരിച്ചവരില്‍ സിവിലിയന്മാരും ഉള്‍പ്പെടുന്നുണ്ട്. വ്യോമതാവളത്തിൽ നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്.

ഇതിനു പിന്നാലെ വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. പരിക്കേറ്റ നിരവധി പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ ആണ് അപകടത്തിനു പിന്നിലെന്നാണ് വിവരം.

ഇക്കഴിഞ്ഞ ഒക്ടോബറിൽ മധ്യ സുഡാനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് ഇരുപത് പേർ മരിച്ചിരുന്നു. വടക്കൻ കോർഡോഫാൻ സംസ്ഥാനത്തെ ഉം സയ്യാല പ്രദേശത്ത് ഉണ്ടായ അപകടത്തിന് കാരണം വ്യക്തമല്ലാത്ത സാങ്കേതിക പ്രശ്‌നമാണെന്നായിരുന്നു സൈന്യം അറിയിച്ചിരുന്നത്. ആറ് ഓഫീസർമാർ ഉൾപ്പെടെ 19 സൈനികരെയും നേരത്തെ ഒരു റോഡപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെയും വഹിച്ചുകൊണ്ടിരുന്ന ഹെലികോപ്റ്ററാണ് അന്ന് തകർന്ന് വീണിരുന്നത്.

ഫോട്ടോ: ഫയൽ