ജിദ്ദ: മലയാളി യുവാവ് സഊദിയിലെ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി ആണ് മരിച്ചത്. നാൽപത്തി ഒന്ന് വയസായിരുന്നു. ജിദ്ദയിലെ അൽ സാമിർ ഡിസ്ട്രിക്ടിൽ ബാർബർഷോപ്പിൽ ജോലി ചെയ്തിരുന്നു സമീർ അലി.
ഒരാഴ്ചയോളമായി രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സയിലിരിക്കെ ജിദ്ദ അൽ ജിദ്ഹാനി ആശുപത്രിൽ വെച്ചായിരുന്നു മരണം. തുടർ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
