ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സം; പ്രവാസി യുവാവ് കുവൈത്തിൽ അന്തരിച്ചു

0
1091

കുവൈത്ത് സിറ്റി: ചെന്നൈ തിരുവോർക്കാട് കോ-ഓപ്പറേറ്റീവ് നഗറിലെ തെക്കേക്കര വീട്ടിൽ എഡ്‌വിൻ ഡൊമിനി (27) അന്തരിച്ചു. ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സമുണ്ടായി മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.

ബുധനാഴ്ച മംഗഫിൽ വച്ചാണ് സംഭവം. അൽ-മീർ ടെക്നിക്കൽ സർവീസ് കമ്പനിയിലെ എൻജീനിയറായ എഡ്‌വിൻ ഒരു വർഷം മുൻപാണ് കുവൈത്തിൽ എത്തിയത്. പിതാവ്: ഡൊമിനി ജോൺ (ബെൻടെക് ഓട്ടോ മിഷൻ) മാതാവ്: ഡോ. എൽ.സി.

മൃതശരീരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം ചെന്നൈയിലേക്ക് കൊണ്ടുപോകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക