ബ്രോങ്കൈറ്റിസ്; ഫ്രാന്‍സിസ് മാര്‍പാപ്പയെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
501

വത്തിക്കാന്‍ സിറ്റി: ബ്രോങ്കൈറ്റിസ് ബാധിതനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു.

വെള്ളിയാഴ്ച റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം തടസ്സം നേരിട്ടതിനെ തുടർന്ന് തന്റെ പ്രസംഗങ്ങള്‍ വായിക്കാന്‍ മാര്‍പാപ്പ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യമായ ചില രോഗനിര്‍ണയ പരിശോധനകള്‍ക്കായിട്ടാണ് പാപ്പായെ പോളിക്ളിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴും ചികിത്സ തുടരുകയാണ്. അതിന് മുൻപും ബ്രോങ്കൈറ്റിസും, മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.