യുവാവ് കൊല്ലപ്പെട്ട നിലയിൽ; മുഖം നിറയെ ചെളി, തോട്ടിൽ ചവിട്ടിത്താഴ്ത്തിയതെന്ന് സംശയം

0
1722

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എരൂര്‍ പെരീക്കാട്  സനൽ (തമ്പി–43) ആണ്  മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കം മൂലമാണ് കൊലപാതകമെന്നാണ്  പ്രാഥമിക നിഗമനം. സംഭവത്തില്‍ സനലിന്റെ ഒരു സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്.

ഇന്നു പുലർച്ചെ 2 മണിയോടെ സ്ഥലത്ത് സംഘർഷം നടക്കുന്നെന്ന വിവരമറിഞ്ഞ് എത്തിയ പൊലീസാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്തു മുഴുവൻ ചെളി പടർന്ന നിലയിലായിരുന്നു. തോട്ടിൽ ചവിട്ടിത്താഴ്ത്തിയത്ണാ എന്നു സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.