സഊദിയിൽ നിന്ന് സ്പോൺസർ അയച്ച പണം എടുക്കാൻ കഴിയുന്നില്ലെന്ന്, പ്രവാസികളുടെ വൈറലായ വീഡിയോ

0
4879

സഊദിയിൽ നിന്ന് സ്പോൺസർമാർ അയച്ച പണം നാട്ടിൽ നിന്ന് സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് പരാതി. വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ വഴി സഊദിയിൽ നിന്ന് നാട്ടിലെ തന്റെ തൊഴിലാളിക്ക് അയച്ച പണമാണ് വെസ്റ്റേൺ യൂണിയൻ ഓഫീസുകളിൽ നിന്ന് എടുക്കാൻ കഴിയാത്തത്. ഇത് സംബന്ധിച്ച് സഊദി പ്രവാസികൾ തങ്ങൾക്കുണ്ടായ അനുഭവം വീഡിയോയിലൂടെ പുറത്ത് വിട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയിലെ സ്പോൺസർ ഇവർക്ക് അയച്ചു നൽകിയ പണമാണ് നാട്ടിലെ വെസ്റ്റേൺ യൂണിയൻ ഓഫീസുകളിൽ നിന്ന് എടുക്കാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത്. വിദേശ പൗരന്മാർ അയക്കുന്ന പണം നൽകാൻ കഴിയില്ലെന്ന നിലപാട് ആണ് വെസ്റ്റേൺ യൂണിയൻ നൽകുന്ന വിശദീകരണം എന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്.

വിദേശങ്ങളിൽ നിന്ന് എത്തുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കാൻ സാധ്യത കൂടുതൽ ആണെന്നതിനാൽ കേന്ദ്ര ബാങ്കിന്റെ നിർദേശം ഉണ്ടെന്നും അത് കൊണ്ടാണ് പണം നൽകാൻ വെസ്റ്റേൺ യൂണിയൻ വിസമ്മതിച്ചതെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, ഇത് സംബന്ധമായ വ്യക്തത ഇനിയും വരേണ്ടതുണ്ട്.

വീഡിയോയിൽ പറയുന്നത് ഇങ്ങനെ 👇

എന്റെ കഫീൽ എനിക്ക് കുറച്ചു പൈസ അയച്ചിരുന്നു. അതെടുക്കാൻ ചെന്നപ്പോൾ ഇവർ പറയുന്നു സഊദികൾ അയച്ച പൈസ എനിക്ക് കിട്ടൂല, മ്മളെ കഫീൽ അല്ലാതെ മ്മക്ക് വേറെ ആരേലും പൈസ അയക്കാനുണ്ടോ, ആ പൈസ ഇവിടുന്ന് അവർക്ക് തരാൻ പറ്റൂല എന്നാണ് അവർ പറയുന്നത്. വെസ്റ്റേൺ യൂണിയൻ വഴി കഫീൽ മാരോട് ഒരിക്കലും ആരും പൈസ അയപ്പിക്കരുത്. ആർക്കും ഇവിടുന്ന് അത് കിട്ടൂല. ഇപ്പൊ ഞാനും എന്റെ കൂട്ടുകാരനും മടങ്ങി പോകുന്നു. ഇതെന്തൊരു അക്രമമാണിത്. ഇങ്ങള് ഒന്ന് മനസിലാക്കി, എന്താപ്പോ ഇങ്ങനെ ഒക്കെ ആയാ ചെയ്യാ…… ഇങ്ങനെ പോകുന്നു സങ്കടത്തോടെയുള്ള വാക്കുകൾ. വീഡിയോ കാണാം 👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക