തിരക്കുകൾക്കിടയിലും ഓടിയെത്തി, സ്വന്തം ജീവനക്കാരന്റെ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്ത്, മയ്യത്ത് കട്ടിലും ചുമന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി

0
2669

ഇതിനോടകം തന്നെ 4.1 മില്യൺ പേരാണ് വീ‍ഡിയോ കണ്ടിട്ടുള്ളത്

അബുദാബി: സ്ഥാപനത്തിലെ ജീവനക്കാരോടുള്ള സ്നേഹവും കരുണയും എപ്പോഴും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ മറ്റ് ബിസിനസുകാരിൽ നിന്ന് വ്യത്യസ്തനാക്കാറുണ്ട്. ഒരു ബിസിനസുകാരൻ എന്നതിലുപരി ഏവരുടെയും മനസ്സിൽ യൂസഫലി ഇടം പിടിച്ചതും ഇക്കാര്യം കൊണ്ടാണ്. ഇപ്പോൾ തന്റെ ഒരു ജീവനക്കാരന്റെ മയ്യfത്ത് നിസ്കാരത്തിൽ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർ വൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്കാരത്തിലാണ് യുസഫലി പങ്കെടുത്തത്. ഹൃദയാഘാതം മൂലമാണ് ഷിഹാബുദ്ധീൻ മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ് യൂസഫലി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.

`ഹൃദയാഘാതം മൂലം അന്തരിച്ച അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർ വൈസറും തിരൂർ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്കാരം. അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ’ എന്നായിരുന്നു പോസ്റ്റ്. ഇതിനോടകം തന്നെ 40 ലക്ഷത്തിലധികം പേരാണ് വീ‍ഡിയോ കണ്ടിട്ടുള്ളത്. ഒരു ബോസ് എങ്ങനെയായിരിക്കണെം എന്നതിന്റെ ഉത്തമ ഉദാഹരണം, ജീവിതത്തിൽ ലുലു എന്ന സ്ഥാപനത്തെ നെഞ്ചേറ്റിയ സഹപ്രവർത്തകനായ തൊഴിലാളിയെ മരണാനന്തരം തോളിലേറ്റുന്ന മുതലാളി.. എന്നിങ്ങനെ യൂസഫലിയുടെ പ്രവൃത്തിയെ പ്രകീർത്തിച്ച് നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

വീഡിയോ 👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക