സ്വകാര്യദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ അപ്‌ലോ‍ഡ് ചെയ്യുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
347

ചെന്നൈ: സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ചെന്നൈ സ്വദേശിയും നിയമ വിദ്യാർഥിയുമായ തമിഴരസനെ(24)യാണ് ആന്ധ്ര സ്വദേശിനിയുടെ പരാതിയിൽ താംബരം പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിൽ പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നൽകിയിരുന്നു. ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽനിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക