ഷാർജയിൽ നീന്തൽക്കുളത്തിൽ വീണ് മലയാളി യുവാവ് മരിച്ചു

0
1113

കോഴഞ്ചേരി: ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്.

നീന്തൽക്കുളത്തിന്റെ സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നു പോകവേ കാൽ വഴുതി വീഴുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഞായർ രാത്രിയാണ് സംഭവം. 9 മാസമായി ഷാർജയിൽ എത്തിയിട്ട്. ഓയിൽ കമ്പനിയിൽ കെമിക്കൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. ജോവയുടെ പിതാവ് ജോൺസൺ ഫുജൈറയിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക