ഹജ്ജ് തീർത്ഥാടകർക്കൊപ്പം കുട്ടികൾ വേണ്ട; വിലക്കേർപ്പെടുത്തി സഊദി

0
1339

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ജൂണ്‍ 4 മുതല്‍ ജൂണ്‍ 9 വരെയായിരിക്കുമെന്നാണ് കരുതുന്നത്

റിയാദ്: 2025ലെ ഹജ്ജിന് തീർത്ഥാടകർക്കൊപ്പം കുട്ടികൾ അനുഗമിക്കുന്നത്തിന് വിലക്കേർപ്പെടുത്തി സഊദി അറേബ്യൻ ഹജ്ജ് ഉംറ മന്ത്രാലയം. എല്ലാ വർഷവും ഹജ്ജ്-ഉംറ സമയങ്ങളിലുണ്ടാകുന്ന തിരക്കിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെതു പോലെ ഹജ്ജ് നിർവഹിക്കാത്തവർക്കായിരിക്കും ഇത്തവണ മുൻഗണ നൽകുകയെന്നും ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇറക്കി സഊദി അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ സൗദിയിലുള്ളവർക്ക് ഹജ്ജിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റിലൂടെ സൗദിയിലെ താമസക്കാർക്കും സ്വദേശികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാം. മന്ത്രാലയത്തിനു കീഴിലുള്ള നുസുക് ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആരോഗ്യ വിവരങ്ങൾ അടക്കം സമർപ്പിക്കണം. കൂടെ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബമടക്കമുള്ളവരുടെ വിവരവും നൽകണം. കൂട്ടാളികളെ ചേർക്കാനും, ആവശ്യമെങ്കിൽ മഹ്‌റം ഒഴിവാക്കുന്നതിനുള്ള അപേക്ഷ ആവശ്യമുള്ളവർ സമർപ്പിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ജൂണ്‍ 4 മുതല്‍ ജൂണ്‍ 9 വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് കാര്യങ്ങളുടെ കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. അതിന് മുമ്പ് എല്ലാ രാജ്യങ്ങളും കരാറുകള്‍ പൂര്‍ത്തിയാക്കണമെന്നും ഇതിനു ശേഷം കരാറുകളില്‍ ഏര്‍പ്പെടില്ലെന്നും സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലെ ഹജ്ജ് അഫയേഴ്‌സ് ഓഫീസുകളുമായി കരാറുകള്‍ ”നുസുക് മസാര്‍” പ്ലാറ്റ്‌ഫോം വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക