ജിദ്ദ: ആഭ്യന്തര തീർഥാടകർക്കായി ഹജ് രജിസ്ട്രേഷൻ ആരംഭിച്ചു. നുസുക് ആപ്പ് വഴിയോ ഔദ്യോഗിക ഇ-പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകരോട് അഭ്യർത്ഥിച്ചു. മുമ്പ് ഹജ് ചെയ്തിട്ടില്ലാത്തവർക്കായിരിക്കും മുൻഗണന.
ആരോഗ്യ ഡാറ്റ പൂരിപ്പിക്കാനും, സഹയാത്രികരെ ചേർക്കാനും, ആവശ്യമെങ്കിൽ മഹ്റം ഒഴിവാക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കാനുമുള്ള അവസരമാണ് നിലവിൽ നൽകിയിരിക്കുന്നത്. പാക്കേജുകൾ ബുക്കിങിനായി ലഭ്യമായാലുടൻ അറിയിപ്പ് നൽകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.