ജിദ്ദ: ലോകത്തിലെ ഏറ്റവും നൂതനമായ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് ഗ്രൂപ്പിന്റെ ലൂസിഡ് ഗ്രാവിറ്റി ഗ്രാൻഡ് ടൂറിങ് ഇപ്പോൾ സൗദി അറേബ്യയിലെ എല്ലാ ലൂസിഡ് ഷോറൂമുകളിലും വെബ്‌സൈറ്റിലും ഓർഡറിന് ലഭ്യമാണെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഒറ്റ ചാർജിൽ 700 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഈ കാറിന് കഴിയുമെന്നാണ് കമ്പനി അവകാശപെടുന്നത്. കൂടാതെ 3.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
ലൂസിഡ് ഗ്രാവിറ്റിയിൽ അഞ്ച് യാത്രക്കാർക്ക് ഇരിക്കാവുന്ന രണ്ട് നിര സീറ്റുകളാണുള്ളത്. എന്നാൽ വിശാലമായ കാർഗോ സ്‌പെയ്‌സുള്ള ഏഴ് ആളുകൾക്ക് വരെ ഓപ്‌ഷനൽ മൂന്ന്-വരി പതിപ്പ് ലഭ്യമാണ്.
ലോകത്തിലെ ഏറ്റവും നൂതനമായ എസ്‌യുവികളിലൊന്നാണ് ലൂസിഡ് ഗ്രാവിറ്റി. സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവം ഉൾപ്പെടെയുള്ള അസാധാരണമായ സവിശേഷതകൾ ആസ്വദിക്കാൻ സൗദിയിലെ ഉപഭോക്താക്കൾക്ക് ഇത് എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ലൂസിഡ് മധ്യപൂർവ ദേശ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഫൈസൽ സുൽത്താൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഇപ്പോൾ രാജ്യത്തെ വിവിധ ലൂസിഡ് ഷോറൂമുകളിൽ നിന്നും അതിന്റെ വെബ്‌സൈറ്റിൽ നിന്നും കാർ ഓർഡർ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://lucidmotors.com/gravity
