ജിഫ്രി തങ്ങളെ അധിക്ഷേപിച്ച് പ്രസംഗം: മുസ്തഫല്‍ ഫൈസിയെ സസ്‌പെന്‍ഡ് ചെയ്ത് സമസ്ത

0
1914

കോഴിക്കോട്: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ച സമസ്‌ത മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസിക്ക് സസ്‌പെന്‍ഷന്‍. പ്രസിഡൻ്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്തഫല്‍ ഫൈസിക്കെതിരായ നടപടിയെന്നാണ് വിവരം. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിൻ്റേതാണ് നടപടി.

കഴിഞ്ഞ ദിവസം മലപ്പുറത്ത് എസ് എം എഫ് സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങളെയും പണ്ഡിത സഭയെയും വിമര്‍ശിച്ച് മുസ്തഫല്‍ ഫൈസി പ്രസംഗിച്ചത്. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടതെന്നായിരുന്നു പ്രസിഡൻ്റ് ജിഫ്രി തങ്ങളെ പരോക്ഷമായി വിമർശിച്ച് മുസ്തഫൽ ഫൈസി പ്രസംഗിച്ചത്. ആദ്യം കയറിയവരുണ്ടാകും. അവർ പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടതെന്നും പറഞ്ഞ മുസ്തഫൽ ഫൈസി ലീഗിനെ പിന്തുണച്ചില്ലെങ്കിൽ സമസ്തക്ക് ഒന്നും ചെയ്യാനാകില്ലെന്ന വിധമാണ് പ്രസംഗിച്ചത്