ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സി.ഐ ഓട്ടോ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുരളീധരന്‍ എന്ന ഓട്ടോഡ്രൈവറാണ് പോലീസിന്റെ അതിക്രമത്തിനിരയായത്. കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രി ന്യൂഇയര്‍ ആഘോഷത്തിനിടെ ഉണ്ടായ മര്‍ദനത്തില്‍ മുരളീധരന്റെ പല്ലൊടിഞ്ഞിരുന്നു. പ്രദേശത്ത് കുറേപ്പേര്‍ പടക്കംപൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അവിടേക്കെത്തിയ സിഐ ഷമീര്‍ഖാനാണ് മുരളീധരനെ മര്‍ദ്ദിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൂട്ടംകൂടിനിന്നവരെ തള്ളിപ്പറഞ്ഞുവിട്ട സി.ഐ മുരളീധരന്റെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ മുരളീധരനെ മറ്റ് പോലീസുകാര്‍ പിടിച്ചെഴുന്നേല്‍പ്പിച്ചെങ്കിലും സിഐ വീണ്ടും ഇയാളെ മര്‍ദിച്ചു. മര്‍ദനത്തില്‍ പല്ലെടിഞ്ഞ മുരളീധരന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ചികിത്സാ ചെലവെല്ലാം വഹിക്കാമെന്ന് പറഞ്ഞ് പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ മുരളീധരന്‍ തയ്യാറായിരുന്നില്ല.
പിന്നീട് ചികിത്സാ ചെലവൊന്നും നല്‍കാന്‍ പോലീസ് തയ്യാറാകാതിരുന്നതോടെ പരാതിയുമായി കട്ടപ്പന ഡിവൈഎസ്പിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.