വീട്ടുജോലിക്കാർക്ക് മുന്നറിയിപ്പ്; 10 ദിവസം തുടർച്ചയായി ജോലിക്കെത്തിയില്ലെങ്കിൽ കരാർ റദ്ദാകും

0
761

അബുദാബി: കാരണം കൂടാതെ തുടർച്ചയായി 10 ദിവസം ജോലിയിൽനിന്നു വിട്ടുനിൽക്കുന്ന വീട്ടുജോലിക്കാരുടെ തൊഴിൽ കരാർ റദ്ദാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെക്കുറിച്ച് തൊഴിലുടമ അഞ്ചു ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാർഷിക അവധിയോ വാരാന്ത്യ അവധിയോ കഴിഞ്ഞ് 10 ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ കരാറാണ് റദ്ദാക്കുക. ലഹരി ഉപയോഗിച്ച് ജോലിക്ക് ഹാജരാകുക, തൊഴിൽ നിയമം ലംഘിക്കുക, കുറ്റകൃത്യങ്ങൾക്ക് കേസെടുക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ പവിത്രത ലംഘിക്കുംവിധം ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിയെ പിരിച്ചുവിടും. ഇതേസമയം തൊഴിലുടമയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ തൊഴിൽ കരാർ പുനഃസ്ഥാപിക്കും.