കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്നും സംശയമുണ്ട്. വീട്ടിലെ ചായ്പ്പിൽ കയർ കുരുക്കിട്ട നിലയിൽ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ കുടുംബത്തിന് കടമുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്…
തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. പുലർച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോൾത്തനെ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ബന്ധുക്കളെ മുൻനിർത്തിയാണ് അന്വേഷണം. പുറത്തുനിന്ന് ആരുടെയും ഇടപെടലില്ല. ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
ഈ വീട്ടിൽ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു.
കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നതോടെ എംഎൽഎയുൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. അപ്പോൾ മണ്ണെണ്ണയുടെ മണം അവിടെയുണ്ടായിരുന്നുവെന്നും വെള്ളം ഉപയോഗിച്ച് തീയണച്ചിരുന്നുവെന്നുമാണ് വിവരം.
എന്നാൽ, വീട്ടിൽ കയറുകൾ കുരുക്കിയ നിലയിൽ കണ്ടെത്തിയത് ആത്മഹത്യാ ശ്രമത്തിന്റെ സൂചനയെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പൊലീസ് കൂട്ട ആത്മഹത്യ നീക്കത്തിൻ്റെ സാധ്യത തള്ളിയിരിക്കുന്നത്.
ഈ വീട്ടിൽ രാവിലെ തീപ്പിടിത്തവുമുണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയിൽ തീപ്പിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. അതിനുശേഷം കുഞ്ഞിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
