റിയാദ്: സഊദിയുടെ വിവിധ പ്രദേശങ്ങളിൽ കോൺസുലാർ അറ്റസ്റ്റേഷൻ സേവനം സംഘടിപ്പിക്കുന്നു. അറ്റസ്റ്റേഷൻ സേവനം ആവശ്യമുള്ള പ്രവാസികൾ വിവിധ പ്രദേശങ്ങളിലെ VFS ഓഫീസ് കേന്ദ്രങ്ങളിൽ അപ്പോയിന്റ്മെന്റ് എടുത്ത് അതാത് ദിവസങ്ങളിൽ എത്തി അറ്റസ്റ്റേഷൻ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി അപോയിന്റ്മെന്റ് ഓപ്ഷൻ തുറന്നിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിഎഫ്എസ് വെബ്സൈറ്റിൽ അപ്പോയിൻ്റ്മെൻ്റ് സ്ലോട്ടുകൾ ലഭ്യമാണ്. അപേക്ഷകർ ആവശ്യമുള്ള കേന്ദ്രങ്ങളിലെ തിയ്യതികളിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാൻ എംബസി അറിയിപ്പിൽ നിർദ്ദേശിക്കുന്നു. ഓരോ പ്രദേശങ്ങളിലെയും തിയ്യതികൾ ഇങ്ങനെ 👇
ഹായിൽ: 07.02.2025, അൽ അഹ്‌സ 14.02.2025, 14.03.2025, അൽ ജൗഫ് 14.02.2025, അൽ ജുബൈൽ 21.02.2025 & 21.03.2025, ബുറൈദ 28.02.2025, അൽ ഖുറയാത് 14.03.2025, അൽ ഖഫ്ജി 21.03.2025.
ഏതാനും മാസങ്ങൾക്കു മുമ്പ് എംബസിക്ക് കീഴിൽ വി എഫ് എസ് ഓഫീസുകൾ വഴിയുള്ള ചില സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇന്ത്യൻ എംബസി ഓഫ് റിയാദിൻ്റെ അധികാരപരിധിയിൽ സഊദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള അറ്റസ്റ്റേഷൻ, പാസ്‌പോർട്ട് സേവനങ്ങൾക്കുള്ള കോൺസുലർ ടൂറുകളാണ് തൽക്കാലം നിർത്തിവയ്ക്കുന്നതായാണ് അറിയിച്ചത്. ശേഷം റിയാദിലെ ഉമ്മുൽ ഹമാമിലെ വിഎഫ്എസ് സെൻ്ററിൽ മാത്രമായിരുന്നു അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമായിരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
