പ്രവാസി മലയാളി യുവാവ് അന്തരിച്ചു; അവധിക്ക് നാട്ടില്‍ എത്തിയത് നാലുമാസം മുന്‍പ്

0
1029

കൂവൈത്ത്‌സിറ്റി: തിരുവനന്തപുരം പള്ളിക്കല്‍ മൂത്താല്‍ സ്വദേശി ഹരികുമാര്‍ മോഹനന്‍ പിള്ള (36) അസുഖത്തെ തുട‌ർന്ന് നാട്ടില്‍ അന്തരിച്ചു. നാലുമാസം മുന്‍പ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു.

13 വര്‍ഷമായി കുവൈത്തിലെ സ്മിത്ത് ഇന്റര്‍നാഷനല്‍ ഗള്‍ഫ് സര്‍വീസ് കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍ മോഹനന്‍ പിള്ള, അമ്മ ഗിരിജ.  ഭാര്യ അശ്വതി. രണ്ടു സഹോദങ്ങളും ഉണ്ട്.