നികിതാ നയ്യാര്‍ അന്തരിച്ചു; ‘മേരിക്കുണ്ടൊരു കുഞ്ഞാടിൽ‌’ ബാലതാരം, സെന്റ് തെരേസാസ് മുൻ ചെയർപഴ്‌സൻ

0
2250

കൊച്ചി: സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ  ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 

രണ്ടു വട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുൻപായിരുന്നു. പിതാവ്: ഡോണി തോമസ് (യുഎസ്എ), അമ്മ: നമിതാ മാധവന്‍കുട്ടി (കപ്പാ ടിവി). പൊതുദര്‍ശനം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ നടക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക