പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ കെഎം ചെറിയാൻ അന്തരിച്ചു

0
1484

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ കെഎം ചെറിയാൻ അന്തരിച്ചു.ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തി വിദഗ്ധനാണ് അദ്ദേഹം.1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു.രാജ്യം അദ്ദേഹത്തിന്ന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയാക് തൊറാസിക് സർജൻ്റെ സെക്രട്ടറി,പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ്, മദ്രാസ് മെഡിക്കൽ മിഷൻ്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡൻ്റ് ഡയറക്ടർ, പിഐഎംഎസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു ഡോ.കെ.എം ചെറിയാൻ. ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയും മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലാർ സർജറിയുടെ ഓണററി അംഗവുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് സർജന്റെ പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിൽ അംഗമാവുന്ന ആദ്യ ഇന്ത്യാക്കാരൻ എന്നീ നേട്ടങ്ങളും ഡോ.ചെറിയാന്റെ പേരിലുണ്ട്. ലഖ്നൗ കിങ് ജോർജ് മെഡിക്കൽ സർവകലാശാല, ഡോ.എംജിആർ മെഡിക്കൽ സർവകലാശാല, പോണ്ടിച്ചേരി മെഡിക്കൽ സർവകലാശാല എന്നിവ ഡോ. ചെറിയാനെ ഓണററി ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.

പീഡിയാട്രിക് കാർഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്. പി.ഐ.എം.എസ് പോണ്ടിച്ചേരി സ്ഥാപക ചെയർമാൻ, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വെല്ലൂർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗം പ്രൊഫസറായാണ് കെ.എം ചെറിയാൻ സേവനം ആരംഭിച്ചത്. പിന്നീട് ഓസ്ട്രേലിയയിലും അമേരിക്കയിലും ബിർമിങ്ഹാമിലും അലബാമയിലും പ്രവർത്തിച്ചു. ചൈനയിലെ യാങ്സു സർവകലാശാലയിലെ ഓണററി പ്രൊഫസറായിരുന്നു ഡോ. ചെറിയാൻ.