റിയാദ്: കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി കമ്മറ്റി നിലവിൽ വന്നു. ബത്ഹയിൽ വെച്ച് നടന്ന പ്രവർത്തക സംഗമം മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡൻ്റ് മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. ഹാഷിം തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ ബഷീർ മുല്ലപ്പള്ളി, അഷ്റഫ് പുറമണ്ണൂർ, അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ, ശുഐബ് മന്നാനി കാർത്തല തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. നൗഷാദ് കണിയേരി സ്വാഗതവും അമീൻ ഹുദവി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ:
ഹാഷിം തോട്ടത്തിൽ ( പ്രസിഡൻറ്), ശിഹാബ് പൈങ്കണ്ണൂർ, ഹാഷിർ തങ്ങൾ, റഷീദ് പാടത്ത് ( വൈസ് പ്രസിഡൻ്റുമാർ), നൗഷാദ് കണിയേരി ( ജനറൽ സെക്രട്ടറി), മുസ്ഥഫ പറതൊടി, ഹനീഫ എം. പി, അലി തറമ്മൽ( ജോ. സെക്രട്ടറിമാർ), അമീൻ ഹുദവി ( ട്രഷറർ)