മലയാളി പൊളിയല്ലേ, ഇങ്ങ് മറുനാട്ടിലും’; ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അവാർഡ് തിരുവല്ല സ്വദേശിനിക്ക്

0
1479

ദുബൈ: യുഎഇയിലെ മികച്ച വിദ്യാർത്ഥിയെന്ന പട്ടം സ്വന്തമാക്കിയിരിക്കയാണ് തിരുവല്ലക്കാരി നായർ. യുഎഇയിലെ മികച്ച വിദ്യാർഥികൾക്കു സർക്കാർ നൽകുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡണ് അൽഐൻ ഇന്ത്യൻ സ്കൂളിലെ ഈ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി കരസ്ഥമാക്കിയിരിക്കുന്നത്. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങൾ എന്നിവയാണ് പരിഗണിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന വിദ്യാർഥികൾക്കാണിത് ലഭിക്കുക. രാജ്യത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പും ലഭിക്കും. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങൾ എന്നിവയാണ്  പരിഗണിച്ചത്.

എൻഎസ്എസ് അൽഐൻ കമ്മിറ്റി പ്രസിഡന്റും ഫാർമസിസ്റ്റുമായ അനിൽ വി. നായരുടെയും അൽഐൻ സെഹയിൽ നഴ്സായ അഞ്ജലി വിധുധാസിന്റെയും മകളാണ് അപർണ. തിരുവല്ല പാലിയേക്കര സ്വദേശികളാണ്. ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി അരവിന്ദ് അനിൽ നായരാണ് സഹോദരൻ. പാലിയേക്കര അനുഗ്രഹയിൽ മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ വേലുക്കുട്ടൻ നായരുടെയും മുൻ ഹെഡ്മിസ്ട്രസ് സുഭ്രദ്രാമ്മയുടെയും ചെറുമകളാണ്.

ദേശീയതലത്തിലും രാജ്യാന്തര തലത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തികൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് അവാർഡുകൾ ലഭിക്കുക. മികച്ച സ്കൂളിനുള്ള പുരസ്കാരം ഷാർജ ജെംസ് മില്ലേനിയും സ്കൂൾ സ്വന്തമാക്കി.  

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക