വീണ്ടും കാട്ടുതീ; ലോസ് ആഞ്ചലസ് കത്തിയമരുന്നു, 2 മണിക്കൂറിൽ 5,054 ഏക്കറിലേറെ പ്രദേശത്ത് തീ പടർന്നു

0
2236

ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടു തീ പടരുന്നു. നഗരത്തിന്റെ 50 മീറ്റർ വടക്കായാണ് കാട്ടുതീ പടരുന്നത്. 2 മണിക്കൂർ കൊണ്ട് 5,054 ഏക്കറിലേറെ സ്ഥലത്ത് തീ വ്യാപിച്ചു. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. കുറച്ചു നാളുകളായി ലോസ് ആഞ്ചലസിൽ തുടർച്ചയായി കാട്ടുതീ പടർന്നു പിടിക്കുന്നുണ്ട്. ഇതിനോടകം തന്നെ പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹോളിവുഡ് ആസ്ഥാനം മാത്രമല്ല, ഹോളിവുഡ് താരങ്ങളുടെ സ്വപ്നഭൂമി കൂടിയാണ് ലോസ് ആഞ്ചലസ്. മാലിബു ബീച്ചിന് അഭിമുഖമായുള്ള ആഡംബര ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളും മലയോരത്തെ ദശലക്ഷങ്ങള്‍ വിലമതിക്കുന്ന എസ്റ്റേറ്റുകളും തൊട്ട് പസഫിക് പാലിസേ‌ഡ്സിലെ താമസക്കാരായിരുന്ന താരങ്ങളുടെ സമ്പാദ്യമായ റിട്ടയർമെന്‍റ് ഹോമുകള്‍ വരെ നേരത്തെ കാട്ടുതീ കവർന്നിരുന്നു.

ആളിപടർന്ന കാട്ടുതീ സെലിബ്രിറ്റികള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ആഡംബര വസതികളും പാരമ്പര്യ ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളുമെല്ലാം നഷ്ടപ്പെട്ടതിന്‍റെ ദുഃഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവരില്‍ പാരിസ് ഹില്‍ട്ടനടക്കമുള്ള ധാരാളം താരങ്ങളുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക