ഒരു പതിറ്റാണ്ടിലേറെയായി ഹായിൽ അൽ അബീർ ആശുപത്രിയിൽ സൗമ്യ സാന്നിധ്യമായുന്നു
റിയാദ്: സഊദിയിലെ ഹായിൽ അൽ അബീർ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ഗോപിനാഥ് നാട്ടിൽ നിര്യാതനായി. അറുപത്തിനാല് വയസായിരുന്നു. അസുഖബാധിതനായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഒരു പതിറ്റാണ്ടിലേറെയായി ആശുപത്രിയിൽ സൗമ്യ സാന്നിധ്യമായുന്ന ഡോക്ടർ ഗോപിനാഥ് സാമുഹിക സാന്ത്വന മേഖലകളിൽ വലിയ സഹായി ആയിരുന്നു. വിനോദിനി ആണ് ഭാര്യ. മനോജ്, പ്രഷാന്ത് എന്നിവർ മക്കളാണ്. സംസ്കാര ചടങ്ങ് തൃശൂർ കൊടുങ്ങല്ലൂരിലെ വസതിയിൽ ബുധനാഴ്ച നടക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
