ഇനി ട്രംപ് ഭരണം; 47-ാമത് യുഎസ് പ്രസിഡന്റായി ഇന്ന് ചുമതലയേൽക്കും

0
674

യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 10.30) ആണ് ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇത് രണ്ടാം വട്ടമാണ് ട്രംപ് യുഎസിന്റെ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ട്രംപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പരമ്പരാഗത സ്ഥാനാരോഹണ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, ട്രംപിന്റെ അടുത്ത സഖ്യകക്ഷികളും അദ്ദേഹത്തിന്റെ ചില എതിരാളികളും ഉൾപ്പെടെ നിരവധി വിദേശ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കുറഞ്ഞത് ഏഴ് രാഷ്ട്രത്തലവന്മാ‍ർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരാണ് ക്ഷണിക്കപ്പെട്ടവരിൽ പ്രമുഖ‍ർ.

എന്നാൽ, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമ്മൻ പ്രസിഡൻ്റ് ഒലാഫ് ഷോൾസ് എന്നിവ‍‍ർക്ക് ക്ഷണമില്ലായിരുന്നു. മൊത്തം 500,000 അതിഥികളെയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പരിപാടിയിൽ പങ്കെടുക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക