VIDEO | നിര്‍ത്തിയിട്ട കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

0
1475

കൊല്ലം പരവൂരില്‍ നിര്‍ത്തിയിട്ട കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി അപകടം. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരുവാഹനങ്ങളിലെയും യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചുവന്ന വാഗണ്‍ ആർ കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ സ്ത്രീ ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനടിയില്‍പെട്ടെങ്കിലും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഇന്നോവ കാർ ഓടിച്ച ഡ്രെെവറുടെ അശ്രദ്ധ കാരണമാണ് അപകടമുണ്ടായതെന്ന് ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന് ശേഷം മുൻസീറ്റിലുണ്ടായിരുന്ന സ്ത്രീ ഒരു കെെക്കുഞ്ഞുമായി പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കൊല്ലം പരവൂര്‍ ഊന്നിന്‍മൂട് റോഡിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി 16-നാണ് അപകടം നടന്നത്‌.

വീഡിയോ 👇