പത്തനംതിട്ട പീഡന കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; ഇതുവരെ അറസ്റ്റിലായത് 44 പേര്‍

0
860

പത്തനംതിട്ട പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്ന് അറസ്റ്റുണ്ടായിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 44 ആയി.

കേസ് അന്വേഷണം അയല്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. കായംകുളം സ്വദേശി പ്രതിയായ കേസ് കല്ലമ്പലം പൊലീസിന് കൈമാറിയിരിക്കുകയാണ്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. വിദേശത്തുള്ള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.