ഷൗക്കത്ത് കഥയെഴുതുകയാണ് എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്; പരിഹാസവുമായി അൻവർ

0
1383

എംഎല്‍എ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തുമായി ഇടഞ്ഞ് പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്‍വര്‍ ഷൗക്കത്തിനെ പരിഹസിച്ചത്. ‘ഷൗക്കത്തോ? അതാരാ, ആര്യാടന്റെ മകനല്ലേ, സിനിമയൊക്കെ എടുത്ത് നടക്കുകയല്ലേ?. അയാള്‍ കഥയെഴുതുകയാണ്, അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?’ – അന്‍വര്‍ ചോദിച്ചു.

താന്‍ ആരെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്‍റെ മറുപടി. ‘നിലമ്പൂരില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി തീരുമാനിക്കും. വി.എസ്.ജോയിയുമായി തര്‍ക്കമില്ല. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളാണ്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് എപ്പോഴുണ്ടായാലും നേരിടാന്‍ സദാസന്നദ്ധമായി നില്‍ക്കുകയാണ് അവിടത്തെ യുഡിഎഫ് സംവിധാനം.’ ആര് സ്ഥാനാര്‍ഥിയായാലും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ കഴിയുന്ന അന്തരീക്ഷം നിലമ്പൂരിലുണ്ടെന്നും ഷൗക്കത്ത് പറഞ്ഞു.