കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്ക്; കേക്ക് വിവാദത്തിൽ ഹമീദ് ഫൈസിക്കെതിരെ പിഎംഎ സലാം

0
1214

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായി കേക്ക് മുറിയുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് ഹമീദ് ഫൈസി നടത്തിയ വിമർശനത്തിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. താൻ ഉൾപ്പെട്ട കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്ക്.

അതിനായി മുസ്‌ലിം ലീഗ്‌ നേതാക്കൾക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നു എന്നായിരുന്നു ഹമീദ് ഫൈസിയെ ലക്ഷ്യമിട്ട് പിഎംഎ സലാം പറഞ്ഞത്. ഭീകരമായ തട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം ചിലർക്ക് ലീഗ് നേതാക്കളെ കുറ്റം പറയലാണ്. ജനങ്ങൾ അംഗീകരിച്ച രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിന്റേത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അത് കണ്ടതാണ്. പിന്നെ എന്തിനാണ് പഴകിപ്പുളിച്ച ആരോപണങ്ങൾ ഏറ്റെടുത്ത് നടക്കുന്നത് എന്നായിരുന്നു പിഎംഎ സലാമിൻ്റെ പ്രതികരണം.