ദമാം: രാഷ്ടീയ ബോധമുള്ള വനിതകളുടെ കൂട്ടായ്മ ഒരു ജനാതിപത്യ മതേതര രാഷ്ട്രത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും, അത് പരിമിതമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് പ്രവാസ ലോകത്തും കൃത്യമായി അനുവർത്തിക്കുന്ന ദമാമിലെ ഒ ഐ സി സി വനിതാവേദിയുടെ മാതൃകാപരമായ പ്രവർത്തനത്തിൽ ഏറെ അഭിമാനമുണ്ടെന്നും കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗവും മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഒ ഐ സി സി ദമ്മാം റീജ്യണൽ കൊല്ലം ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അഡ്വ. ബിന്ദു കൃഷ്ണയുമായി ഒ ഐ സി സി ദമാം റീജ്യണൽ വനിതാവേദി പ്രസിഡൻ്റ് ലിബി പാപ്പച്ചൻ ജയിംസിൻ്റെ നേതൃത്വത്തിൽ വനിതാ വേദി നേതാക്കളുമായി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് വനിതാവേദി നേതാക്കളുമായി സംവദിച്ച അഡ്വ. ബിന്ദു കൃഷ്ണ,, പ്രവാസ ലോകത്ത് വനിതകൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ചോദിച്ച് മനസ്സിലാക്കി. വനിതകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനും വേണ്ടി ഒ ഐ സി സി. വനിതാവേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് തൻ്റെ പരിപൂർണ്ണമായ പിന്തുണ ഉണ്ടായിരിക്കുമെന്ന് അവർ പറഞ്ഞു.
പൊതുപ്രവർത്തനം സ്ത്രീകൾക്ക് വെല്ലുവിളി നിറഞ്ഞതാണെന്നും, ഏന്നാൽ കുടുംബത്തിൻ്റെ പിന്തുണയോടുകൂടി അത്തരം വെല്ലുവിളികളെ അതിജീവിച്ച് സമൂഹ നൻമക്കുവേണ്ടി കൂടുതൽ കരുത്തോടെ പ്രവർത്തിക്കണമെന്നും ഒ ഐ സി സി വനിതാ നേതാക്കളോട് അവർ ആവശ്യപ്പെട്ടു. ദമാം വിമാനത്താവളത്തിൽ വന്നിറങ്ങിയതുമുതൽ കാണുന്ന ദമാമിലെ കർമ്മോത്സുകാരായ വനിതാ നേതാക്കളുടെ സജീവ സാന്നിദ്ധ്യം തൻറെ പ്രതീക്ഷകൾക്കപ്പുറമായിരുന്നുവെന്നും, അതിൽ ഏറെ സന്തോഷവതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവാസ ജീവിത സാഹചര്യങ്ങളിൽ നഷ്ടപ്പെട്ടുപോകുന്ന നാടും നാട്ടിലെ രാഷ്ട്രീയ ജീവിതവുമൊക്കെ വനിതാവേദി നേതാക്കൾ അഡ്വ. ബിന്ദു കൃഷ്ണയുമായി പങ്കുവച്ചു.
ഒരു നേതാവിൻ്റെ യാതൊരുവിധ വേലിക്കെട്ടുകളുമില്ലാതെ സ്വതസിദ്ധമായ ലാളിത്യഭാവത്തിലൂടെ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ടറിഞ്ഞ ബിന്ദു കൃഷ്ണ മുഴുവൻ വനിതാ വേദി പ്രവർത്തകരുടെയും മനസിൽ ഇടം നേടിയാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
ഒ ഐ സി സി ദമാം റീജ്യണൽ വനിതാവേദി പ്രസിഡൻ്റ് ലിബി പാപ്പച്ചൻ ജെയിംസ്,
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്നാ ആസിഫ്, ട്രഷറർ ഐഷാ സജുബ്, വനിതാ വേദി ചുമതല ഉള്ള റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, രാധിക ശ്യാം പ്രകാശ് എന്നിവർ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി. ദമാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ സിന്ധു ബിനു, ഷിജില ഹമീദ്, ,മറ്റ് വനിതാ വേദി നേതാക്കളായ ഗീത മധുസൂദനൻ, അർച്ചനാ അഭിഷേക്, പ്രിയ അരുൺ, നിമ്മി സുരേഷ്, സലീന ജലീൽ, ബെറ്റി തോമസ്, ജിനു മേരി, രമ്യ പൂപ്പാല, നെസ്സി റാവുത്തർ, സൂഫിയ, റഫീത്ത, ഉമൈബ മുസ്തഫ, വനിതാവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി വനിതാ വേദി പ്രസിഡൻ്റ് ബിൻസി ജോൺ വർഗീസ്, ജനറൽ സെക്രട്ടറി മറിയാമ്മ റോയ്, ട്രഷറർ ബുഷ്‌റ സുധീർ, മിനി തോമസ് തുടങ്ങിയവരും നിരവധി പ്രവർത്തകരും സംബന്ധിച്ചു.
കിഴക്കൻ പ്രവശ്യയിലെ ഒ ഐ സി സി വനിതാവേദി പ്രവർത്തകർക്ക് ആത്മവിശ്വാസവും
പുത്തനുണർവ്വും പകർന്നു നൽകുന്നതിന് അഡ്വ. ബിന്ദുകൃഷ്ണയ്ക്ക് സാധിച്ചുവെന്ന് വനിതാവേദി പ്രസിഡൻ്റ് ലിബി പാപ്പച്ചൻ ജെയിംസ് അഭിപ്രായപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
