നിലമ്പൂരില്‍ സഹോദരങ്ങള്‍ ഒഴുക്കില്‍പ്പെട്ടു; പത്ത് വയസ്സുകാരന്‍ മരിച്ചു

0
789

മലപ്പുറം:  നിലമ്പൂർ എടക്കരയില്‍ ഒഴുക്കില്‍പ്പെട്ട് പത്ത് വയസ്സുകാരന്‍ മരിച്ചു. നാരോകാവില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ സഹോദരങ്ങളായ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ നിലമ്പൂര്‍ ഗവ. ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നാരോക്കാവ് സ്വദേശി വിജേഷിന്റെ മകന്‍ ജോഫിന്‍ (10) ആണ് മരിച്ചത്. ജോഫിന്റെ സഹോദരന്‍ ചികിത്സയിലാണ്.

അതിനിടെ, പത്തനംതിട്ട തുലാപ്പള്ളിയില്‍ നിയന്ത്രണം വിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന ശബരിമല തീര്‍ഥാടകന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ശിവകുമാര്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം നടന്നത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലേക്കുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു.