‘ദാകാര്‍’ മോട്ടോര്‍റാലിക്ക് ആവേശകരമായ തുടക്കം; ആദ്യ റൗണ്ടിൽ തന്നെ മലയാളി താരം പുറത്ത്

0
756

റിയാദ്: ദാകാർ റാലിയുടെ പുതിയ എഡിഷൻ ബീഷയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എണ്ണൂറോളം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇത് ആറാം തവണയാണ് തുടര്‍ച്ചയായി ദാകാര്‍ റാലിക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത്. ഈ മാസം 17 ന് റാലി സമാപിക്കും. ആദ്യഘട്ടം ബീഷയില്‍ ഇന്ന് പൂര്‍ത്തിയായി. രണ്ടും മൂന്നും ഘട്ടമല്‍സരം ഏഴാം തിയതി വരെ ഇതേ ട്രാക്കില്‍ തുടരുന്നതും 17 ന് അല്‍ഹനാഖിയയില്‍ സമാപിക്കുന്നതുമാണ്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മോട്ടോര്‍റാലിയില്‍ നിന്ന് ആദ്യദിവസം തന്നെ ഇന്ത്യന്‍ പ്രതീക്ഷയായ ഹാരിത് നോഹ കൈയിന് പുറത്തായത് ഏവരെയും നിരാശരാക്കി. പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്കായി ഹാരിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ തവണ സെക്കന്റ് ക്ലാസ് വിഭാഗത്തില്‍ വിജയകിരീടം ചൂടിയ ഈ ഷൊര്‍ണൂര്‍ക്കാരനെ ഇത്തവണ തുടക്കം തൊട്ടേ നിര്‍ഭാഗ്യം വേട്ടയാടിയത് കാണികളെ തീര്‍ത്തും നിരാശരാക്കി.

പുതുവര്‍ഷപ്പുലരിയില്‍ തുടക്കമിട്ട റാലിയിലെ വിദേശികളും സ്വദേശികളുമായ മല്‍സരാര്‍ഥികള്‍ക്ക് സഹായവുമായി രണ്ടായിരത്തോളം സംഘാടകരും സന്നദ്ധസേവകരും രംഗത്തെത്തി. സാഹസികതയുടെ അവസാന വാക്കാണ് ദാകാർ റാലി. അത് ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലമാണ്. കിലോമീറ്ററുകളോളം മുതൽ കിലോമീറ്ററുകളോളം നീളുന്ന മണൽപരപ്പ്, അടുത്ത വളവിലെന്ത് എന്നറിയാത്ത പാറക്കൂട്ടങ്ങൾ, പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന മണൽക്കൂനകൾ, ചതുപ്പുകൾ.. യാത്രയുടെ നീണ്ട മണിക്കൂറുകളിലെപ്പോഴെങ്കിലും ഒരു സെക്കന്റ് ഏകാഗ്രതയുലഞ്ഞാൽ അവസാനിക്കുന്നത് യാത്രയുടെ ഫിനിഷിംഗ് പോയന്റിലായിരിക്കില്ല, ജീവിതത്തിന്റെ ഫിനിഷിംഗ് പോയന്റിലായിരിക്കും. ദിവസങ്ങളോളം അസഹനീയമായ, മനുഷ്യവാസം അസാധ്യമായ മരുഭൂമിയിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ ദുരിതയാത്ര.സഹനശേഷിയുടെയും മനക്കരുത്തിന്റെയും കായിക ശേഷിയുടെയും പരീക്ഷണമാണ് അത്. മെഷീനുകൾക്കും മരുപരപ്പിനും മേൽ മനുഷ്യ മനസ്സിന്റെ വിജയമാണ് അത് തേടുന്നത്. മരണം ഈ വഴികളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തവണ ശൈത്യം ഇല പൊഴിക്കുന്ന കാലാവസ്ഥയിലും ‘ദാകാര്‍ റാലി’ യുടെ ആവേശച്ചൂടിലമർന്നിരിക്കുയാണ് സഊദി അറേബ്യ.

സഹനശേഷിയുടെയും മനക്കരുത്തിന്റെയും കായിക ശേഷിയുടെയും പരീക്ഷണമാണ് അത്. മെഷീനുകൾക്കും മരുപരപ്പിനും മേൽ മനുഷ്യ മനസ്സിന്റെ വിജയമാണ് അത് തേടുന്നത്. മരണം ഈ വഴികളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തവണ ശൈത്യം ഇല പൊഴിക്കുന്ന കാലാവസ്ഥയിലും ‘ദാകാര്‍ റാലി’ യുടെ ആവേശച്ചൂടിലമർന്നിരിക്കുയാണ് സഊദി അറേബ്യ.കഴിഞ്ഞ റാലിയില്‍ വിജയത്തിന്റെ 2018 ല്‍ നടന്ന മൊറോക്കോ റാലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ഹാരിത് നോഹയായിരുന്നു. ഫോറിന്‍ ക്ലാസ് കാറ്റഗറിയില്‍ എം.ആര്‍.എഫ് ദേശീയ സൂപ്പര്‍ ക്രോസ് ചാമ്പ്യന്‍ഷിപ്പ് നേടി നാലു വര്‍ഷം പിന്നിട്ടപ്പോഴാണ് മൊറോക്കോയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഹാരിതിനു സാധിച്ചത്. 2020 ദാകാര്‍ റാലിയില്‍ എക്‌സ്പീരിയന്‍സ് കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഏകദേശം ഒരു കോടി രൂപയാണ് ഇരുചക്രവാഹനത്തിന് വില. ഫോര്‍വീലേഴ്‌സിന് പത്തിനും പതിനഞ്ചിനും കോടി ഇടയ്ക്കുള്ള സംഖ്യ വരും. നാട്ടിലായാലും വിദേശത്തായാലും എന്നും കാലത്തെഴുന്നേറ്റ് 200 കിലോമീറ്റര്‍ ബൈക്കോടിച്ച് പരിശീലനം നടത്തുന്ന പതിവ് ഹാരിത് തെറ്റിക്കാറില്ല.

ഓരോ ഘട്ടത്തിലും റേസ് ആരംഭിക്കുന്നതിനു പതിനഞ്ചു മിനുട്ട് മുമ്പ് മല്‍സരാര്‍ഥികള്‍ക്ക് റോഡ്ബുക്ക് കൈമാറും. എല്ലാ വാഹനങ്ങളിലും ഓഡിയോ അലെര്‍ട്ട് സംവിധാനം സ്ഥാപിക്കും. അപകടകരമായ സ്ഥലത്തെത്തുമ്പോള്‍ മുന്നറിയിപ്പ് ലഭിക്കും. ഇരുചക്രവാഹന റേസര്‍മാരും ക്വാഡ് ബൈക്ക് റേസര്‍മാരും എയര്‍ബാഗ് ധരിക്കണമെന്നും പരമാവധി ആറ് പിന്‍ചക്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ റാലിയില്‍ വിജയത്തിന്റെ 2018 ല്‍ നടന്ന മൊറോക്കോ റാലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ഹാരിത് നോഹയായിരുന്നു. ഫോറിന്‍ ക്ലാസ് കാറ്റഗറിയില്‍ എം.ആര്‍.എഫ് ദേശീയ സൂപ്പര്‍ ക്രോസ് ചാമ്പ്യന്‍ഷിപ്പ് നേടി നാലു വര്‍ഷം പിന്നിട്ടപ്പോഴാണ് മൊറോക്കോയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഹാരിതിനു സാധിച്ചത്. 2020 ദാകാര്‍ റാലിയില്‍ എക്‌സ്പീരിയന്‍സ് കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഏകദേശം ഒരു കോടി രൂപയാണ് ഇരുചക്രവാഹനത്തിന് വില. ഫോര്‍വീലേഴ്‌സിന് പത്തിനും പതിനഞ്ചിനും കോടി ഇടയ്ക്കുള്ള സംഖ്യ വരും. നാട്ടിലായാലും വിദേശത്തായാലും എന്നും കാലത്തെഴുന്നേറ്റ് 200 കിലോമീറ്റര്‍ ബൈക്കോടിച്ച് പരിശീലനം നടത്തുന്ന പതിവ് ഹാരിത് തെറ്റിക്കാറില്ല.

ഓരോ ഘട്ടത്തിലും റേസ് ആരംഭിക്കുന്നതിനു പതിനഞ്ചു മിനുട്ട് മുമ്പ് മല്‍സരാര്‍ഥികള്‍ക്ക് റോഡ്ബുക്ക് കൈമാറും. എല്ലാ വാഹനങ്ങളിലും ഓഡിയോ അലെര്‍ട്ട് സംവിധാനം സ്ഥാപിക്കും. അപകടകരമായ സ്ഥലത്തെത്തുമ്പോള്‍ മുന്നറിയിപ്പ് ലഭിക്കും. ഇരുചക്രവാഹന റേസര്‍മാരും ക്വാഡ് ബൈക്ക് റേസര്‍മാരും എയര്‍ബാഗ് ധരിക്കണമെന്നും പരമാവധി ആറ് പിന്‍ചക്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക