VIDEO | കരിപ്പൂരിൽ പാര്‍ക്കിങ് ഫീസ് അല്ല, പകല്‍ക്കൊള്ള; സമയത്തിൽ കൃത്രിമം കാണിച്ച് യാത്രക്കാരെ പിഴിയുന്നു

0
1890

ടി വി ഇബ്രാഹീം എം എൽ എ യുടെ പരിശോധന ഓപ്പറേഷൻ, കയ്യോടെ പിടികൂടി, കൊള്ള കണ്ട് ഞെട്ടി ജനം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാര്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതില്‍ വ്യാപക തട്ടിപ്പെന്ന് പരാതി. സമയം തിരുത്തിയും വാഹനങ്ങളുടെ സീറ്റിന്റെ എണ്ണം തെറ്റായി കാണിച്ചുമാണ് തട്ടിപ്പ് നടത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഇത് മൂലം നിരവധി പേരാണ് വലിയ തുക കാര്‍പാര്‍ക്കിങ് ഫീ നല്‍കി വഞ്ചിതരാകുന്നത്. തോന്നിയത് പോലെയാണ് തുക ഈടാക്കുന്നതെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ദിനേന വാക്കേറ്റവും പതിവായിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യാത്രക്കാരെ ടെര്‍മിനലിന് മുന്നില്‍ നിന്ന് കയറ്റിയും ഇറക്കിയും വരുന്ന വാഹനങ്ങള്‍ 13 മിനിട്ടിനുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയാല്‍ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ ഇവരില്‍ നിന്നടക്കം മിനിമം 40 രൂപ പാര്‍ക്കിങ് ഫീ വാങ്ങുകയാണ് ചെയ്യുന്നത്രെ. രസീതി പലതിനും നല്‍കുന്നില്ല. തുക നല്‍കാന്‍ തയാറാകാത്ത യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പ്രതികരിച്ചാല്‍ പ്രശ്‌നം പരിഹരിച്ചെന്ന് പറഞ്ഞ് പണം തിരികെ നല്‍കുന്ന സംഭവങ്ങളും കുറവല്ല.

വാഹനങ്ങള്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നല്‍കുന്ന എന്‍ട്രി പാസിലാണ് തട്ടിപ്പ് നടത്തുന്നത്. പാസില്‍ രേഖപ്പെടുത്തുന്ന സമയവും യഥാര്‍ഥ സമയവുമായി മാറ്റമുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. എന്‍ട്രി പാസില്‍ അഞ്ച് മിനുട്ട് കൂടുതലാണ് രേഖപ്പെടുത്തുന്നത്രെ. ഇതുമൂലം പുറത്തിറങ്ങുമ്പോഴേക്കും സമയം കഴിഞ്ഞെന്ന് പറഞ്ഞ് മിക്ക വാഹനങ്ങളില്‍നിന്നും തുക പിരിക്കാം.

ഇതിന് പുറമ വാഹനത്തിന്റെ സീറ്റിന്റെ എണ്ണത്തിലാണ് മറ്റൊരു തട്ടിപ്പ്. സാധാരണ കാറുകള്‍ക്ക് ഈടാക്കേണ്ട തുകയ്ക്ക് പകരം ക്യാരേജ് വാഹനം എന്ന് ചേര്‍ത്ത് ഇരട്ടിയായി വാങ്ങും. പ്രവേശന സമയത്ത് നല്‍കുന്ന കൂപ്പണിലാണ് ഈ തട്ടിപ്പ്. ക്യാരേജ് വിഭാഗത്തിലുള്ളതിന് നിലവിലുള്ള തുകയുടെ ഇരട്ടിയാണ് നല്‍കേണ്ടത്. ഇന്നോവ കാറിനടക്കം ഇതോടെ ടെംപോ ട്രാവലറിന്റെ നിരക്കാണ് നല്‍കേണ്ടി വരുന്നത്.

കരിപ്പൂരിലെ കാര്‍പാര്‍ക്കിങ്ങ് തട്ടിപ്പിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. പരാതി വീഡിയോ സഹിതം പുറത്തു വന്നതോടെ സ്ഥലം എം എൽ എ ടിവി ഇബ്രാഹീം സ്ഥലത്തെത്തി പരിശോധന നടത്തി. സമയത്തിലെ കൃത്രിമം കയ്യോടെ പിടികൂടി. സംഭവത്തിൽ അന്വേഷണം നടത്തി ശരിയാക്കാമെന്നാണ് അധികൃതർ പറയുന്നത്.

വീഡിയോ 1

വീഡിയോ 2

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക