വാദം പൂർത്തിയായില്ല, കേസ് വീണ്ടും മാറ്റിവെച്ചു: അബ്ദുറഹീമിൻ്റെ മോചനം വൈകും

0
1179

റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിൻ്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പഠിക്കാനായാണ് മാറ്റിവെച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വേരേണ്ടത്. കഴിഞ്ഞ രണ്ടുസിറ്റിംഗിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു. ഏതാനും ദിവസം മുമ്പ് കേസിൽ വാദം നടന്നിരുന്നു. പിന്നീട് കേസ് വീണ്ടും പരിഗണിച്ചെങ്കിലും കോടതി ചേരാത്തതിനാൽ കേസ് പരിഗണിച്ചിരുന്നില്ല.

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക