ഇടതുവശത്തുകൂടെ അതിവേഗത്തിലെത്തി KSRTC, അലക്ഷ്യമായ ഡ്രൈവിങ്; യുവതിക്ക് അത്ഭുതരക്ഷ | VIDEO

0
1689

കോട്ടയം: കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. കോട്ടയം പൊൻകുന്നത്തിനടുത്ത് പതിനെട്ടാം മൈലിൽ വെള്ളിയാഴ്ച വൈകീട്ട് 6.30-നാണ് സംഭവം.
മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തുകൂടെ മറികടന്നു പോകുകയായിരുന്നു.

അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത് വീഡിയോയിൽ വ്യക്തമാണ്. ബസ്സിൽ നിന്ന് ഇറങ്ങിയ യുവതി തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ദേശീയപാതയിൽ ബസുകളുടെ സ്ഥിരമായ മത്സരയോട്ടം ഇപ്പോൾ യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ അമിതവേഗവും അപകടം വിളിച്ചുവരുത്തുന്നുണ്ട്.