അച്ഛനുമായി വഴക്കിടുന്നതിനിടെ 20കാരൻ ഷേവിങ് സെറ്റ് വിഴുങ്ങി. ന്യൂഡൽഹിയിലാണ് സംഭവം. വിഷാദ രോഗത്തിന് അടിമയയായ യുവാവാണ് പിതാവുമായി തർക്കിച്ച് ബ്ലേഡും ഹോൾഡറും ഹാൻഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് വിഴുങ്ങിയത്. രണ്ട് ഭാഗങ്ങളായാണ് ഇയാൾ വിഴുങ്ങിയത്.
ഉടനെ ആശുപത്രിയിലെത്തിച്ച യുവാവിന് ഡോക്ടർമാർ വിദഗ്‌ധ ചികിത്സ നൽകി. സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ബ്ലേഡും ഹാൻഡിലും വയറ്റിലുണ്ടെന്ന് വ്യക്തമായത്. ബ്ലേഡ് ഇയാളുടെ ആമാശയത്തിൽ തങ്ങിനിൽക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഹാൻഡിൽ വൻകുടലുവരെയെത്തി.
ഉടനെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്കൊടുവിൽ ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത്.
