ഒരു പരസ്യത്തിന് ഒരു കോടി റിയാൽ, വർഷത്തിൽ സമ്പാദ്യം 10 കോടിയിലേറെ, ആവേശത്തോടെ ചാനലിനോട് വെളിപ്പെടുത്തി; സഊദി സെലിബ്രിറ്റി ‘കുടുങ്ങി’!

0
4854

റിയാദ്: സാമൂഹികമാധ്യമങ്ങളിലൂടെ താന്‍ ചെയ്യുന്ന പരസ്യങ്ങളിലൂടെ തനിക്ക് പത്തുകോടി റിയാൽ വരുമാനം ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി സ്നാപ് ചാറ്റ് സെലിബ്രിറ്റി. പരസ്യങ്ങൾ ചെയ്യുന്നതിലൂടെയാണ് ഇത്രയും വരുമാനം ലഭിക്കുന്നതെന്നാണ് സ്‌നാപ് ചാറ്റ് സെലിബ്രിറ്റി സാറ അല്‍വദ്ആനിയ അവകാശപ്പെട്ടത്. ഒരു മാധ്യമ പ്രവർത്തകനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പരാമർശം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പിന്നാലെയാണ് വരുമാനവുമായി ബന്ധപ്പെട്ട് കൃത്യമല്ലാത്ത വിവരങ്ങള്‍ അടങ്ങിയ പ്രസ്താവന നടത്തിയ സെലിബ്രിറ്റിയെ ചോദ്യം ചെയ്യാന്‍ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ തീരുമാനിച്ചത്. സഊദി മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ദരീം നടത്തിയ അഭിമുഖത്തിലാണ് സാറ അല്‍വദ്ആനി പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തെ കുറിച്ച് വ്യാജ അവകാശവാദമുന്നയിച്ചത്. യുവതിയുടെ വെളിപ്പെടുത്തൽ വ്യാജ അവകാശവാദമാണ് എന്നാണ് കണ്ടെത്തൽ.

ഒരു പരസ്യത്തിന് താന്‍ 70,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് ഈടാക്കുന്നതെന്ന് സാറ അല്‍വദ്ആനി പറഞ്ഞത്. ഒരു കമ്പനിക്കു വേണ്ടി പരസ്യം ചെയ്യാന്‍ ഒരു കോടി റിയാലിന് കരാര്‍ ഒപ്പുവച്ചിരുന്നു. ഇതാണ് പരസ്യത്തിലൂടെ തനിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലം. പ്രതിദിനം ശരാശരി നാലു പരസ്യങ്ങള്‍ തോതില്‍ വര്‍ഷത്തില്‍ 1,500 ഓളം പരസ്യങ്ങള്‍ താന്‍ ചെയ്യുന്നുണ്ടെന്നും വര്‍ഷത്തില്‍ പത്തു കോടിയിലേറെ റിയാല്‍ പരസ്യങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക