റിയാദ്: വിസിസറ്റ് വിസയിൽ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെത്തിയ മലയാളി മരിച്ചു. ജുബൈലിലുള്ള മകളുടെ അടുത്തേക്ക് വന്ന കോട്ടയം കറുകച്ചാൽ സ്വദേശി ആൻറണി ജോസഫ് (69) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
ഭാര്യ ത്രേസ്യാമ്മയോടൊപ്പമാണ് മകൾ മറിയയുടെ അടുത്തെത്തിയത്. ജുബൈൽ മിലിറ്ററി ഫോഴ്സസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
