വിലവർധനയ്ക്കിടയിൽ 6 മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിബന്ധന
അബുദാബി: യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില വർധനയാണ് തടഞ്ഞത്. 2025 ജനുവരി 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറവ്യാപാരികൾ ഈ 9 അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ പാടില്ല. അടുത്ത വർഷം മുതൽ വിലവർധനയ്ക്കിടയിൽ 6 മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വിതരണക്കാർ, ചില്ലറവ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർ പുതിയ നയം നടപ്പിലാക്കണം. പുതുക്കിയ വില ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും മിന്നൽ പരിശോധനയും ഊർജിതമാക്കും.
ശുചീകരണ ഉൽപന്നങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില കുറച്ചിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു. വിപണികളിൽ അവശേഷിക്കുന്ന ഉൽപന്നങ്ങളുടെ വിൽപനയിലും നിയമം ബാധകമായിരിക്കും. കുത്തക സമ്പ്രദായം പരിമിതപ്പെടുത്തി വിപണിയിൽ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 245 ഉൽപന്നങ്ങളുടെ വില നിർണയത്തിൽ സുതാര്യത കൊണ്ടുവരാൻ ശ്രമിക്കുന്ന മന്ത്രാലയം ഗുണനിലവാരമുള്ള ബദൽ ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
